കുറവിലങ്ങാട്: വിവാദമായ കോഴാപുന്നത്തുറ വലിയതോട് കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ അധികാരികള്‍ക്ക് താക്കീതായി. സ്വകാര്യ വ്യക്തി വലിയതോടിന്റെ പുറമ്പോക്ക്ഭൂമി കൈയ്യേറി സംരക്ഷണ ഭിത്തി കെട്ടിയത് സംബന്ധിച്ചുള്ള വിവാദമാണ് സമരത്തിലേയ്ക്ക് എത്തിച്ചത്. പന്ത്രണ്ടര മീറ്റര്‍ വീതി ഉണ്ടായിരുന്ന വലിയതോടാണ് ഇപ്പോള്‍ 3.2 മീറ്റര്‍ വീതിയായി ചുരുങ്ങിയത്.
പുറമ്പോക്ക് കയ്യേറ്റത്തിന് സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും പ്രമുഖരായ രണ്ടുനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ്സിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും യുവജന സംഘടന ആരോപിച്ചു. സ്വകാര്യസര്വ്വേയറെക്കൊണ്ട് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താതെ താലൂക്ക് സര്‍വ്വേയറെക്കൊണ്ട് അളന്ന് തിരിക്കണമെന്നും വലിയതോടിനെ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് വെളിയാഴ്ച നടത്തിയ ബഹുജന ധര്‍ണ്ണ പ്രൊഫ.ജോര്‍ജ്ജ് ജോണ്‍ നിധീരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജോജി സി.എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റ്റി.എം.ജോര്‍ജ്ജ്, ജോബോയ് ജോര്‍ജ്ജ്, അഡ്വ.ബോസ് അഗസ്റ്റ്യന്‍, ഹരികൃഷ്ണന്, സെബാസ്റ്റ്യന്‍ ജോസഫ് ആളോത്ത്, മാത്യു പാറ്റാനി, പി.ഒ.വര്‍ക്കി, സിബി സെബാസ്റ്റ്യന്‍, ജോസഫ് പുതിയിടം, പ്രൊഫ.കെറ്റി.മൈക്കിള്‍, എന്നിവര്‍ പ്രസംഗിച്ചു. ഹൈകോടതിയുടെ ഉത്തരവ് മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് തടഞ്ഞത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിക്ഷേധ ധര്‍ണ്ണയില്‍ സി.പി.ഐയുടെയും, സി.പി.എമ്മിന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കാത്തത് വിവാദങ്ങള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്.
വിവാദമായ സ്ഥലം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സന്ദര്‍ശിച്ചു. പുറമ്പോക്ക് കൈയ്യേറ്റം നിയമാനുസൃതമല്ലന്നും കൈയ്യേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബി.ജെ.പി. നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: