പുര്‍ത്തി ഗ്രൂപ്പിലുള്ള മേത്ത ഗ്രൂപ്പിന്റെ 2009 ജൂലൈ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗത്ത് പ്രതിപാദിച്ചിരുന്നു. എന്നാല്‍ ആരോപണം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ ഗഡ്കരിക്ക് ബന്ധമുള്ള പുര്‍ത്തി ഗ്രൂപ്പിന്റെ ഓഹരി വിഹിതത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ?
മേത്ത ഗ്രൂപ്പിന്റെ പുര്‍ത്തിയിലെ നിക്ഷേപങ്ങള്‍ 12 ഷെല്‍ കമ്പനികള്‍ വഴിയായിരുന്നു എന്നതും അവയുടെ നിയമ സാധുതയും വ്യക്തമാക്കപ്പെട്ടതാണ്. എന്നാല്‍ 2009 ജൂലൈ മുതല്‍ മേത്ത ഗ്രൂപ്പിന്റെ സാന്നിധ്യം ഷെല്‍ കമ്പനികളുടെ മറവില്‍ അവ്യക്തമാക്കപ്പെട്ടത് തികച്ചും വ്യത്യസ്തമായിരുന്നു. ഈ വ്യക്തതയില്ലായ്മ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കും നിദാനമായി.
എന്ത് കൊണ്ടാണ് മേത്ത ഗ്രൂപ്പ് നിക്ഷേപങ്ങളിലെ തങ്ങളുടെ സാന്നിദ്ധ്യം വെളിപ്പെടുത്താതിരുന്നത് എന്നത് പ്രധാനമാണ്. ഇതിന്റെ വാസ്തവം ഒരുഅര്ത്ഥത്തില് രസകരമാണ്. മേത്ത ഗ്രൂപ്പ് മേധാവികള്‍ മാധ്യമ കോലാഹലങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ആഗ്രഹിച്ചിരുന്നു. ചില വ്യാപാരികള്‍ മാധ്യമപരിലാളനയില്‍ താത്പര്യമുള്ളവരും മറ്റ്ചിലര്‍ വിമുഖരുമായിരിക്കും. എന്നാല്‍ മേത്ത ഗ്രൂപ്പിന്റെ കാര്യത്തില്‍ അവര്‍ ഇതിന് രണ്ടിനുമപ്പുറം മാധ്യമങ്ങളെ പേടിച്ചിരുന്നു എന്നതാണ് വാസ്തവം. ഗവണ്മെന്റ് തലത്തിലും മറ്റ് നിയമപരമായ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്ന മേത്ത ഗ്രൂപ്പ് പക്ഷേ മാധ്യമവിചാരണയില്‍ തല്പരരല്ലായിരുന്നു. തങ്ങളെ പരാമര്‍ശിക്കരുതെന്ന ഗ്രൂപ്പിന്റെ ആവശ്യം നിതിന്‍ ഗഡ്കരി അംഗീകരിക്കുകയായിരുന്നു. പക്ഷെ ഫലത്തില്‍ ഗഡ്കരിക്കെതിരായ മാധ്യമ അതിക്രമത്തിലേക്കാണ് ഇത് നയിച്ചത്.
ഉടമസ്തരില്ലാത്ത ഷെല്‍കമ്പനികള്‍ എന്ന മാധ്യമപ്രചാരണ വേളയില്‍ ഈ കമ്പനികള്‍ 2003ന് മുന്നേ തങ്ങളുടേതാണെന്ന മേത്ത ഗ്രൂപ്പിന്റെ ഒരു വെളിപ്പെടുത്തല്‍ മാത്രം മതിയായിരുന്നു മാധ്യമങ്ങളുടെ തെറ്റായ പ്രചാരണത്തെ തകര്‍ക്കുവാന്‍. നിയമപരമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന ഗ്രൂപ്പ് മാധ്യമങ്ങളെ ഭയക്കുന്നതിന്റെ കാരണങ്ങള്‍ എന്തായാലും അത് ഗഡ്കരിയുടെ മേലുള്ള അനാവശ്യവിവാദങ്ങളിലേക്കാണ് വഴിവെച്ചത്.
ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസയത്തില്‍ മുന്‍നിരയിലുള്ള മേത്ത ഗ്രൂപ്പ് കയറ്റുമതി മേഖലയിലും ചില്ലറ വ്യാപാര രംഗത്തും സജീവമാണ്. വര്‍ഷങ്ങളായി മികച്ച കയറ്റുമതി കമ്പനിക്കുള്ള പുരസ്കാര ജേതാക്കളുമാണ്. ഊര്‍ജോത്പാദന രംഗത്തും സജീവമായ മേത്ത ഗ്രൂപ്പിന്റെ ആസ്തി 2,000 കോടി രൂപയാണ്.
ഗ്രൂപ്പ് എംഡിയായ മനീഷ് മേത്തയും ഗഡ്കരിയും ദീര്‍ഘകാല സുഹൃത്തുക്കളുമാണ്. 1995 മുതല്‍ 1999 വരെ മഹാരാഷ്ട്രയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 2004 വരെ പ്രതിപക്ഷ നേതാവുമായിരുന്നു ഗഡ്കരി. ഗ്രൂപ്പിന് ഒരുകാലത്തും മാധ്യമങ്ങള്‍ സംശയിക്കുന്നപോലെ മഹാരാഷ്ട്ര സര്‍ക്കാരുമായി വ്യാവസായിക ബന്ധവും ഉണ്ടായിരുന്നില്ല.
വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ ഗഡ്കരി അതിനു പ്രതിവിധിയായി കണ്ടത് കരിമ്പ്കൃഷിയെയും അതിന്റെ വിപണി സാധ്യതയുമായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ കരിമ്പ് സഹകരണമേഖല പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെമേല്‍ കുതിരകയറാനുള്ള ഉപാധിയായിരുന്നു. കരിമ്പ് സഹകരണമേഖലയിലും കാര്‍ഷികരംഗത്തും പുതിയ സംരംഭത്തിനായുള്ള ഗഡ്കരിയുടെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സാമ്പത്തിക ഉന്നത സമിതി സഹായം നിഷേധിക്കുകയായിരുന്നു. കര്‍ഷകരുടെ നന്മയെ ഉദ്ദേശിച്ച് ഗഡ്കരി തയ്യാറാക്കിയ പഞ്ചസാര ഫാക്ടറിക്ക് മനീഷ് മേത്ത സഹായധനം നല്‍കുകയായിരുന്നു.
ഗഡ്കരിയുടെ രാഷ്ട്രീയ ആശയവും മേത്തയുടെ സാമ്പത്തിക സഹായവും സമന്വയിച്ച് 2000ത്തിലാണ് പുര്‍ത്തി കമ്പനി രൂപീകൃതമാകുന്നത്. പുര്‍ത്തിയിലെ ഗഡ്കരിയുടെ നിക്ഷേപം നാമമാത്രമാണ്. എന്നാല്‍ 10,000 കര്‍ഷകരുടെ 7.42 കോടിയുടെ നിക്ഷേപം പുര്ത്തിയില് ഉണ്ടാകുകയും ഇന്ന് കമ്പനിയുടെ മൂലധനമായ 68.9 കോടിരൂപയുടെ 11 ശതമാനവും ഈ കര്‍ഷകരുടെ നിക്ഷേപമാവുകയുമായിരുന്നു. പുര്‍ത്തി അറിയപ്പെടുന്ന കമ്പനിയായി മാറിയപ്പോഴും കമ്പനിയുടെ ഓഹരികള്‍ കര്‍ഷകര്‍ക്ക് അവയുടെ യഥാര്ത്ഥവിലയ്ക്കായിരുന്നു നല്‍കിയിരുന്നത്. ഇത് കമ്പനിയുടെയും ഗഡ്കരിയുടെയും യഥാര്‍ത്ഥ താത്പര്യം വ്യക്തമാക്കുന്നതാണ്. പുര്‍ത്തി കമ്പനിയിലൂടെ ഗഡ്കരി തന്റെ ആശയങ്ങളുമായി ഗ്രാമീണരുടെയിടയില്‍ കടന്ന് ചെല്ലുകയായിരുന്നു.
പുര്‍ത്തി കമ്പനിക്കെതിരെയും ഗഡ്കരിക്കെതിരെയും ആരോപണങ്ങള്‍ ശക്തമായ സമയത്താണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 7.11.2012 ല്‍ നാഗ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലയുള്ള ബേലാ ഗ്രാമത്തില്‍ നിന്നും പത്രം റിപ്പോര്‍ട്ട്ചെയ്തത് 10,501 വരുന്ന പുര്‍ത്തിയിലെ നിക്ഷേപകരില്‍ സിംഹഭാഗവും കര്‍ഷകരാണെന്ന വാസ്തവമായിരുന്നു. പുര്‍ത്തിയുടെ വരവോടെ കാര്‍ഷികരംഗത്തുണ്ടായ പുരോഗതിയെക്കുറിച്ചുള്ള കര്‍ഷകരുടെ അഭിപ്രായപ്രകടനവും പത്രം വിവരിക്കുന്നു.
പുര്‍ത്തിയുടെ സഹായത്തോടെ കാര്‍ഷികരംഗത്തും കര്‍ഷകര്‍ക്കുമുണ്ടായ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഫാക്ടറി ഗ്രാമത്തില്‍ സൃഷ്ടിച്ച 1000ത്തോളം വരുന്ന നേരിട്ടുള്ള തൊഴിലവസരങ്ങളെക്കുറിച്ചും 20 മുതല്‍ 25 ഗ്രാമങ്ങളില്‍ പരോക്ഷമായി ഫാക്ടറി സൃഷ്ടിച്ച 25,000ത്തോളം തൊഴിലവസരങ്ങളും ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ഷീരോത്പാദന മേഖലമുതല്‍ കര്‍ഷകരുടെ നിരവധി സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കിയ ഗഡ്കരിക്ക് പങ്കുള്ള സ്ഥാപനം കര്‍ഷകര്‍ക്ക് നല്കിയ സഹായം തന്നെയായിരുന്നു ഗഡ്കരിക്ക് പുര്ത്തിയിലുണ്ടായിരുന്ന യഥാര്‍ത്ഥ താത്പര്യവും.
തീര്‍ത്തും പിന്നാക്ക പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന പുര്‍ത്തി 2009 ല്‍കൂടുതല്‍ സാമ്പത്തിക സഹായം മറ്റ് ധനകാര്യ മേഖലകളില്‍ നിന്ന് ലഭ്യമാകാതിരുന്നതിനെത്തുടര്ന്നാണ് നാഗ്പൂര്‍ കേന്ദ്രീകരിച്ചുള്ള ഷെല്‍ കമ്പനികള്‍ വഴി സഹായധനം സ്വീകരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: