ന്യൂദല്‍ഹി: മദ്യരാജാവ് പോണ്ടി ഛദ്ദയും സഹോദരന് ഹര്‍ദീപും വെടിയേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഛത്തര്‍പൂരില്‍ മെഹ്റൗലിയിലെ ഫാം ഹൗസില്‍ വെച്ചായിരുന്നു സംഭവം. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠനും അനുജനും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു.
വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റിട്ടുണ്ട്. ഇയാളെ വസന്ത് കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പോണ്ടി ഛദ്ദയുടെ യുപിയിലെ മൊറാദാബാദിലെ വസതിക്കു പുറത്തും വെടിവെയ്പുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഏക മദ്യവ്യവസായിയാണ് ഗുര്‍പ്രീത് ഛദ്ദ എന്നറിയപ്പെടുന്ന പോണ്ടി ഛദ്ദ.
മായാവതിയുടെ ഭരണകാലത്താണ് ഇദ്ദേഹം യുപിയില്‍ മദ്യവില്പനയ്ക്കുള്ള കുത്തക സ്വന്തമാക്കിയത്. ഇയാള്‍ക്കെതിരെ നേരത്തേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള പതിനായിരം കോടി രൂപയുടെ പദ്ധതി അഖിലേഷ് യാദവ് സര്‍ക്കാര്‍ പോണ്ടി ഛദ്ദയ്ക്ക് നല്‍കിയത് വലിയ വിവാദമായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസും പഞ്ചസാര മില്‍ വ്യവസായവും ചലച്ചിത്ര നിര്‍മാണവും ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ പോണ്ടി ഛദ്ദയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: