ഗുവാഹതി: ആസാമില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ കൊക്രജാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. സംഘര്‍ഷത്തെതുടര്‍ന്ന് ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂലൈയില്‍ ആസാമില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം സംസ്ഥാനത്തെ ഏറ്റവും വലിയ സംഘര്‍ഷമായാണ് കണക്കാക്കുന്നത്. ഇതിനിടയില്‍ ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സിലിലെ അംഗമായ മനോ കുമാര്‍ ബ്രഹ്മോയെ പോലീസ് അറസ്റ്റ് ചെയ്തു. മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നും 60 കിലോഗ്രാം സ്ഫോടക വസ്തുക്കളും, രണ്ട് എകെ. 47തോക്കുകളും പോലീസ് കണ്ടെടുത്തു. പ്രദേശത്തെ സ്ഥിതഗതികള്‍ ശാന്തമാണെന്ന് ആസാം ഡിജിപി ജയന്ത നാരായണ്‍ ചൗധരി പറഞ്ഞു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തതായും റെയ്ഡ് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: