ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കരിമ്പ് കര്‍ഷകര്‍ നടത്തിയ പ്രതിക്ഷേധ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് വെടിവെയ്പ്പ് നടത്തിയ പോലീസ് നടപടി ശരിയല്ലെന്ന് മുന്‍ ആര്‍മീ ചീഫ് ആയിരുന്ന ജനറല്‍ വി. കെ സിംഗ് കുറ്റപ്പെടുത്തി. സംഭവത്തില്‍ രണ്ടു കരിമ്പ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവര്‍ക്ക് വി.കെ സിംഗ് അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സാഗദാന് നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.കെ സിംഗ്. കരിമ്പിന്റെ വില നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.കെ സിംഗ് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കരിമ്പിന് ഒരു ശരിയായ വില നിശ്ചയിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: