ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുജനാരോഗ്യ വ്യവസ്ഥ തകിടം മറിഞ്ഞ അവസ്ഥയിലാണെന്ന് കേന്ദ്ര ഗ്രാമ വികസനമന്ത്രി ജയറാം രമേശ് വ്യക്തമാക്കി. ആരോഗ്യമേഖലയ്ക്കായി ചെലവഴിക്കുന്ന പണം സാധാരണക്കാരില്‍ എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണത്തിന്റെ 70 ശതമാനവും സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അത് സാധാരണക്കാരന് പ്രയോജനം ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശീയ പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം ജയറാം രമേശ് വെളിപ്പെടുത്തിയത്. ആരോഗ്യമേഖലയില്‍ പൊതു നിക്ഷേപങ്ങള്‍ എങ്ങനെ വര്‍ധിപ്പിക്കാമെന്നു ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ ചെലവുകള്‍ 70 ശതമാനവും സ്വാകാര്യ ചെലവുകള്‍ക്ക് വേണ്ടിയാണ് മാറ്റിവെയ്ക്കുന്നത്. പാവപ്പെട്ട ഇന്ത്യക്കാര്‍ താമസിക്കുന്ന പല പ്രദേശങ്ങളിലും പൊതുജനാരോഗ്യ വ്യവസ്ഥ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2010 ല്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ നാല് ശതമാനം മാത്രമാണ് ഇന്ത്യ ഈ മേഖലയില്‍ ചെലവിടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും അഫ്ഗാനിസ്ഥാനിലും ഇതിനെക്കാള്‍ കൂടുതല്‍ തുക പൊതുജനാരോഗ്യത്തിന് വേണ്ടി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനവും ദിവസേന ഒന്നര ഡോളര്‍ മാത്രം വരുമാനം ഉള്ളവരണ്. ഇത് ദാരിദ്ര്യത്തിന് വഴി വെയ്ക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: