ഗഡ്ഗരിക്ക് നിക്ഷേപമുള്ള പുര്‍ത്തി കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് വ്യക്തതയില്ലാത്ത നിക്ഷേപങ്ങളെന്ന മാധ്യമങ്ങളുടെ അഭിപ്രായം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോധ്യമാകും. പുര്‍ത്തി ഗ്രൂപ്പ് കമ്പനിയുടെ പേരിലുള്ള ഷെല്‍ കമ്പനികളുടെ (ഒരു സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ചിലപ്പോള്‍ നിര്‍ജ്ജീവമായതും സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ളതും ഭാവി ഉപയോഗത്തിനുമായ സഹസ്ഥാപനം) സങ്കീര്‍ണ്ണതകളില്‍ നിന്നും വഴിമാറി അവ ഉടമസ്ഥാവകാശം ഇല്ലാത്തവയാണെന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് പല മാധ്യമങ്ങളും സ്വീകരിച്ചത്.
പുര്‍ത്തിയുടെ സഹസ്ഥാപനങ്ങളിലുള്ള 47.34 കോടി രൂപയുടെ നിക്ഷേപ ഉറവിടം വളരെ വ്യക്തമാണ്. ഈ നിക്ഷേപങ്ങളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ പുര്‍ത്തി ഗ്രൂപ്പിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള ഉത്തമ മറുപടിയാണ്.
സഹ സ്ഥാപനങ്ങളിലെ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പല കമ്പനികളും തങ്ങളുടേതാണെന്ന് നിക്ഷേപകര്‍ സമ്മതിക്കുകയുണ്ടായി. ഇനിയും നിക്ഷേപകരെ കാണാനുണ്ട്. ഇവരാരും തന്നെ അവ്യക്തമായതോ വ്യക്തതയില്ലാത്തതോ ആയ നിക്ഷേപത്തിന്റെ ഭാഗമായിട്ടുള്ളവരല്ല. നാഗ്പൂര്‍ ആസ്ഥാനമായുള്ള 2,000 കോടി രൂപയുടെ ആസ്തിയുള്ള ഗ്രൂപ്പാണ് ഷെല്‍ കമ്പനികളില്‍ പലതിലും നിക്ഷേപം നടത്തിയിട്ടുള്ളതെന്ന സത്യം പല മാധ്യമങ്ങളും ബോധപൂര്‍വ്വം തമസ്കരിച്ചു.
2002-2006 കാലയളവിലെ പുര്‍ത്തി ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങളുടെ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണം മാധ്യമങ്ങളുടെ തെറ്റായ സമീപനത്തെ വെളിപ്പെടുത്തുന്നു. സ്ഥാപനത്തിലെ മൊത്തം നിക്ഷേപത്തുകയായ 55കോടി രൂപയില്‍ 85 ശതമാനം(47.34 കോടി) പ്രശസ്ത ബിസിനസ് സ്ഥാപനമായ മേത്താ ഗ്രൂപ്പിന്റെ നിക്ഷേപമാണ്. അവരുടെ പന്ത്രണ്ടോളം വരുന്ന നിയമസാധുതയുള്ള കമ്പനികളിലൂടെയാണ് പുര്ത്തിയില് നിക്ഷേപം നടത്തിയിരിക്കുന്നത്. 2006ല്‍ പുര്ത്തിയിലെയും മേത്താ ഗ്രൂപ്പിന്റെയും നിക്ഷേപങ്ങള്‍ പരിശോധിച്ച ഇന്‍കം ടാക്സ് വകുപ്പ് 2002 മുതലുള്ള ഇരുസ്ഥാപനങ്ങളുടെയും ഇടപാടുകള്‍ പരിശോധിക്കുകയും പുര്ത്തിയില് മേത്ത ഗ്രൂപ്പ് നടത്തിയ 47.34 കോടിരൂപയുടെ നിക്ഷേപമടക്കമുള്ളവ നിയമസാധുതയുള്ളതാണെന്ന് അംഗീകരിക്കുകയും ചെയ്തിരിന്നു. 2006ല്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ അംഗീകാരം നല്കിയ നിക്ഷേപങ്ങള്‍ എങ്ങനെയാണ് 2012ല്‍ കള്ളപ്പണമാകുന്നതെന്ന ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കുവാനാകുന്നില്ല.
പുര്ത്തിയില് നിക്ഷേപവുമായി ബന്ധപ്പെട്ട 14 ഷെല്കമ്പനികളും മേത്തഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നതാണ് പ്രധാനവസ്തുത. ഇവ എല്ലാം തന്നെ 2003-04 കാലയളവില്‍ രൂപീകരിച്ചതുമാണ്. അതായത് മേത്തഗ്രൂപ്പ് പുര്ത്തിയുമായുള്ള ഇടപാടുകള്‍ ആരംഭിക്കുന്നതിന് മുന്നേ നിലവിലുള്ളവയാണ് ഈ സഹസ്ഥാപനങ്ങള്‍. ഷെല്‍ ഗ്രൂപ്പുകളെക്കുറിച്ചൊരു അവലോകനം ഈ അവസരത്തില്‍ നന്നായിരിക്കും. ഷെല്‍ ഗ്രൂപ്പുകള്‍ എന്നത് ഒരു സ്ഥാപനം അതിന്റെ ഭാവി സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റുമായി രൂപീകരിച്ചിട്ടുള്ള സ്ഥാപനങ്ങളായിരിക്കും. ചിലപ്പോള്‍ ഇവ സ്ഥാപക സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്യും. ഇവയെ ഭാവിയില്‍ മൂല്യമനുസരിച്ച് കമ്പനികള്‍ വില്‍ക്കുകയും ചെയ്യും. ആഗോള സാമ്പത്തികരംഗത്ത് ഇത്തരം ഷെല്‍ കമ്പനികള്‍ അഥവാ സഹസ്ഥാപനങ്ങള്‍ സര്‍വസാധാരണമാണ്. റെഡിമേഡ് ഷര്‍ട്ടിനോട് താരതമ്യം ചെയ്യാവുന്നവയാണ് വിപണിയില്‍ ഈ ഷെല്‍ കമ്പനികള്‍. ഇവയില്‍ പലതും നാമമാത്രമായവയുമായിരിക്കും.
ഗഡ്കരിക്ക് നിക്ഷേപമുള്ള പുര്‍ത്തി ഗ്രൂപ്പ് 14 ഷെല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണെന്നായിരുന്നു മധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണം. 2003 മുതല്‍ മേത്താഗ്രൂപ്പിന്റെ കൈവശമായിരുന്നവയായിരുന്നു ഈ ഷെല്‍ കമ്പനികള്‍ എന്നത് വ്യക്തമാണ്. ഇതിനുപുറമെ 2002 ഏപ്രില്‍ മൂന്നിന് ഇന്ത്യന്‍ റിന്യൂവെബിള്‍ എനര്‍ജി ഏജന്‍സി പുര്‍ത്തി ഗ്രൂപ്പിന് അനുവദിച്ച വായ്പയ്ക്ക് ഈടായി ഗ്രൂപ്പിന്റെ മാനേജറായിരുന്ന മനീഷ് മേത്ത കാണിച്ചിരുന്ന 11 കമ്പനികളെയാണ് നിലവില്‍ മാധ്യമങ്ങള്‍ ഉടമസ്ഥരില്ലാത്തതെന്ന് മുദ്രകുത്തുന്ന 14 കമ്പനികളുടെ കൂട്ടത്തില്‍ കാണിക്കുന്നത്.
നിരാകരിക്കാനാവാത്ത മൂന്ന് വസ്തുതകള്‍ ഇതില്‍ നിന്നും വ്യക്തമാണ്. ഒന്ന്: പുര്ത്തിയില് മേത്ത ഗ്രൂപ്പ് നടത്തിയിരിക്കുന്ന 47.34 കോടി രൂപയ്ക്ക് 2006ല്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ അംഗീകാരമുള്ളതാണ്. രണ്ട്: 2010 വരെ 14 കമ്പനികളിലൂടെ മേത്ത ഗ്രൂപ്പ് പുര്ത്തിയില് നടത്തിയ നിക്ഷേപങ്ങള്‍ നിയമപരമായി സാധുതയുള്ളതാണ്. മൂന്ന്: അതുകൊണ്ട് തന്നെ മേത്ത ഗ്രൂപ്പിന്റെ 14 സഹസ്ഥാപനങ്ങളും ഉടമസ്ഥരില്ലാത്തതും അനധികൃതവുമാണെന്ന വാദം അടിസ്ഥാനരഹിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: