ന്യൂദല്‍ഹി: ദല്‍ഹി ലേഡി ശ്രീറാം കോളേജില്‍ മ്യാന്മറിന്റെ ജനാധിപത്യ പോരാളി ആങ് സാന്‍ സൂകിക്ക് ഊഷ്മള വരവേല്‍പ്പ്. കോളേജിലേക്കുള്ള വരവ് തന്റെ വീട്ടിലേക്കുള്ള വരവാണെന്നും താന്‍ പകുതി ഇന്ത്യാക്കാരി ആയതു പോലെ തോന്നുന്നുവെന്നും സൂകി പറഞ്ഞു.
തനിക്ക് രാഷ്ട്രീയ ബോധം പകര്‍ന്ന ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജില്‍ നല്കിയ സ്വീകരണ ചടങ്ങിന് മറുപടിയായി മ്യാന്മര് പ്രതിപക്ഷ നേതാവ് കൂടിയായ ആങ് സാന്‍ സൂകി പറഞ്ഞ വാക്കുകളാണിത്. ഒരുനാള്‍ ഞാന്‍ ഇവിടേക്ക് തിരിച്ചു വരുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ ആഗ്രഹങ്ങളൊന്നും തെറ്റല്ലെന്ന് എനിക്ക് മനസിലാക്കി തന്ന കലാലയമാണിത്. സ്വന്തം തത്വങ്ങളോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും സൂകി നിര്‍ദ്ദേശിച്ചു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടായ ‘രഘുപതി രാഘവ് രാജാറാം’ എന്ന ഗാനം ഞാന്‍ പഠിച്ചത് ഇവിടെ നിന്നാണ് എന്ന് സ്യൂകി പറഞ്ഞപ്പോള്‍ സദസ് കരഘോഷം മുഴക്കി. താന്‍ സ്വപ്നം കാണുന്ന മ്യാന്മറിനെ രൂപപ്പെടുത്തി എടുക്കാന്‍ ഇന്ത്യയുടെ സഹായം ആവശ്യമാണെന്നും സൂകി പറഞ്ഞു.
1960ല്‍ ഇന്ത്യയിലെ ബര്‍മ്മീസ് അംബാസഡറായിരുന്ന അമ്മ ഖിന്കീക്കൊപ്പം എത്തിയ സൂകി 1962 മുതല്‍ 1965 വരെയാണ് ലേഡീ ശ്രീറാമില്‍ പഠിച്ചിത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അവര്‍ പിന്നീട് ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: