ഗുവാഹത്തി: ആസാമിലെ കൊക്രഝറില് അക്രമം തുടരുന്നു. മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രണ്ടു സംഭവങ്ങളിലായി തീവ്രവാദികള്‍ ഒരാളെ വെടിവച്ചു കൊല്ലുകയും ഒരാളെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തതിനു പിന്നാലെയാണു മേഖലയില്‍ അക്രമം പടര്‍ന്നത്.
പ്രദേശത്ത് ഇന്നലെ രാത്രി സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. ഗൊസായ്ഗാവ് സബ്ഡിവിഷനിലെ തെലിപാരയില് നിരിസാന് ബസുമാതാരി എന്നയാളാണു വെടിയേറ്റു മരിച്ചത്. കുത്തേറ്റു ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ കലാം എന്നയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: