മുംബൈ: മുംബൈയില്‍ സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സമീപം മൊബെയില്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കുന്നത് ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്(ബിഎംസി) നിരോധിച്ചു. ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഹൗസിംഗ് സൊസൈറ്റിയുടെയോ സമീപവാസികളുടെയോ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കാനും ബിഎംസി തീരുമാനിച്ചു. കേന്ദ്രടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് സ്കൂളുകളുടെയും ആശുപത്രികളുടെയും സമീപത്ത് മൊബെയില്‍ ഫോണ്‍ ടവറുകള്‍ നിരോധിക്കുന്നതെന്ന് ബിഎംസി അറിയിച്ചു. മുംബൈ നഗരത്തില്‍ അനധികൃതമായി 1830 മൊബെയില്‍ ടവറുകളുണ്ടെന്നും ഇവയില്‍ പലതും ആശുപത്രിക്കും സ്കൂളിനും സമീപമാണെന്നും ഇവയില്‍ 140 എണ്ണം നീക്കം ചെയ്തതായും ബിഎംസി അധ്യക്ഷന്‍ സീതാറാം കുന്തേ പറഞ്ഞു. എന്നാല്‍ അനധികൃത മൊബാല്‍ ടവറുകള്‍ നീക്കം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ തത്ക്കാലം നടപടി നിര്‍ത്തി വച്ചിരിക്കുകയാണെന്നും കുന്തേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: