ന്യൂദല്‍ഹി: മ്യാന്മറിലെ ജനാധിപത്യ പ്രവര്‍ത്തകയും പ്രതിപക്ഷനേതാവുമായ ആങ് സാന്‍ സൂകി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തി. മ്യാന്മറിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്.
മ്യാന്മറില് ജനാധിപത്യം പൂര്‍ണമായി നടപ്പിലാക്കാന്‍ ഇന്ത്യയുടെ പിന്തുണ കൂടിക്കാഴ്ചയ്ക്കിടെ സൂകി ആവശ്യപ്പെട്ടു. നേരത്തേ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായി സൂകി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ രാജ്ഘട്ടും നെഹ്റുവിന്റെ സമാധി സ്ഥലമായ ശാന്തിവനും സന്ദര്‍ശിച്ചു സൂകി പുഷ്പാര്‍ച്ചന നടത്തി.
വൈകുന്നേരം ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തും. നാളെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായും സൂകി കൂടിക്കാഴ്ച നടത്തും. നാല് പതിറ്റാണ്ടിന് ശേഷമാണ് സൂകി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 40 വര്‍ഷം മുമ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥിയായിരുന്നു സൂകി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം സൂകി 18ന് മ്യാന്മറിലേക്ക് മടങ്ങിപ്പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: