ബെയ്ജിംഗ്: 2014-ഓടെ ചൈന ലോകത്തിലെ ഏറ്റവും വലിയ റോബോട്ട് ഉപഭോക്താക്കളാകുമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് റോബോട്ടിക്സ്. 2014-ല്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി 32,000 റോബോട്ടുകളെ ചൈനയ്ക്ക് വേണ്ടി വരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
റോബോട്ടുകളുടെ വിനിയോഗത്തോടൊപ്പം നിര്‍മാണത്തിലും ചൈന മുന്നിലാണ്. കഴിഞ്ഞ അന്താരാഷ്ട്ര ഇന്‍ഡസ്ട്രി ഫെയറില്‍ വിദേശ രാജ്യങ്ങള്‍ ഉത്പാദിപ്പിച്ച റോബോട്ടുകളോടു കിടപിടിക്കത്തക്കവണ്ണമുളള റോബോട്ടുകളെയാണ് ചൈന പ്രദര്‍ശിപ്പിച്ചിരുന്നത്. അഞ്ച ദിവസത്തെ ഫെയറില്‍ 800 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ കോര്‍ ടെകനോളജിയുടെ അഭാവം റോബോട്ട് ഉദ്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: