മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നില തൃപ്തികരമെന്ന് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ വക്താവ് രാജ് താക്കറെ. ബാല്‍ താക്കറെയുടെ ആരോഗ്യസ്ഥിതി വഷളായെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ പ്രതികരണം. ബാല്‍ താക്കറെ ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്നും രാജ് പറഞ്ഞു. ശിവസേനാ നേതാവിന്റെ ആരോഗ്യനിലയേക്കുറിച്ചുള്ള കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: