നെയ്റോബി: വടക്കന്‍ കെനിയയില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ബരാഗോയി മേഖലയ്ക്കു സമീപമാണ് സംഭവം. കൊള്ളക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ വെടിവയ്പ്പുണ്ടായതായും ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നും പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ നെയ്റോബിയിലെ ആശുപത്രിയില്‍ എത്തിച്ചു. നൊമാദ് സമുദായത്തിനു സ്വാധീനമുള്ള മേഖലയാണ് ബരാഗോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: