നാവായിക്കുളം: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിനു വേണ്ടി സര്‍ക്കാര്‍ പടനിലം ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ പണിത കെട്ടിടം ആ സ്കൂളിന്റെ നാശത്തിന് കാരണമാകുന്നു. 1983-ല്‍ മന്ത്രി വക്കം പുരുഷോത്തമന് ചിറയിന്‍കീഴ് നിവാസികള്‍ക്ക് നല്കിയ ഈ ദുരിതാശ്വാസ ക്യാമ്പ് ഇന്നുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. സ്കൂള്‍ പറമ്പിലാണ് കെട്ടിടമെങ്കിലും ഇതിന്റെ നിയന്ത്രണം റവന്യൂ വകുപ്പിനായതിനാല്‍ അന്ന് ലക്ഷങ്ങള്‍ ചിലവിട്ട കെട്ടിടം അതുകൊണ്ടുതന്നെ സ്കൂളിനോ നാട്ടുകാര്‍ക്കോ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇപ്പോള്‍ കെട്ടിടത്തിനു മുകളില്‍ ആലും, മറ്റ് പാഴ്ച്ചെടികളും വളര്‍ന്ന് കാടായി മാറിയിരിക്കുകയാണ്. അശാസ്ത്രീമായി നിര്‍മാണം നടത്തിയതിനാല്‍ മഴവെള്ളം ചോര്ന്നിറങ്ങിയ കെട്ടിടം ഏതു നിമിഷവും തകര്‍ന്നു വീഴാമെന്ന അവസ്ഥയിലാണ് മാത്രമല്ല പലപ്പോഴും ഇവിടെ കുട്ടികള്‍ വിഷപ്പാമ്പുകളെ കണ്ട് ഭയന്നോടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ കളിക്കുന്നത് ഈ തകര്‍ന്നു വീഴാറായ കെട്ടിടത്തിനു താഴെയാണ്. ഭയന്ന് രക്ഷാകര്ത്താക്കള് കുട്ടികളെ മറ്റു സ്കൂളുകളിലേയ്ക്ക് മാറ്റിക്കൊണ്ടുപോകുകയാണ്. പ്രീ പ്രൈമറി-പ്രൈമറി വിഭാഗത്തിലായി വളരെ കുറച്ചു കുട്ടികള്‍ മാത്രമുള്ള ഈ സ്കൂളിന്റെ അവസ്ഥയില്‍ മനം നൊന്ത നാട്ടുകാരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് 105 വര്‍ഷത്തെ പഴക്കമുള്ള സ്കൂളിനെ വീണ്ടും പഴയ പ്രതാപത്തിലേക്കു കൊണ്ടുവരാന്‍ തീവ്രശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി അദ്ധ്യാപകര്‍, പഞ്ചായത്ത് അധികാരികള്‍, നാട്ടുകാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു വികസന സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്കൂളുന്റെ വികസന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടും അതിനാവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടും ഒരു വികസന രേഖ സ്ഥലം എംഎല്‍എയുടെ സഹായത്തോടെ ഗവണ്മെന്റിന് സമര്‍പ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ് വികസനസമിതി. കണ്‍വീനര്‍ രാജേന്ദ്രക്കുറുപ്പ് ജോയിന്റ് കണ്‍വീനര്‍ ഷാജി എന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ ചേര്‍ന്ന് പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും പ്രഭാത ഭക്ഷണവും നല്കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. സ്കൂളിലുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനും കുട്ടികളെ ആകര്ഷിക്കുവാനുമുള്ള വികസന സമിതിയുടെ ശ്രമങ്ങള്‍ക്കു മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് പണിത് ആര്‍ക്കും ഉപയോഗമില്ലാതെ കിടക്കുന്നതും ഏതു നിമിഷവും തകര്‍ന്നു വീഴാറായി നില്ക്കുന്നതുമായ ഈ ക്യാമ്പ് കെട്ടിടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: