മിലാന്: നാലു തവണ ഇറ്റലിയുടെ മന്ത്രിയായ ശേഷം ലൈംഗികാപവാദം മുതല്‍ സാമ്പത്തിക കുറ്റങ്ങള്‍ വരെയും വിവാദങ്ങളുടെ പ്രളയത്തില്‍ കഴിഞ്ഞ വര്‍ഷം സ്ഥാനം നഷ്ടമായ സില്‍വിയോ ബര്‍ലുസ് കോണി ഷോകള്‍ക്കും നര്‍ത്തകികള്‍ക്കും ആഡംബര പാര്‍ട്ടികള്‍ക്കുമായി ഇപ്പോഴും പ്രതിമാസം ആയിരക്കണക്കിന് യൂറോ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. വിവാദങ്ങള്‍ക്കിടെ ഒരു വര്‍ഷം മുമ്പ് മന്ത്രി പദം ഒഴിഞ്ഞ ബര്‍ലുസ് കോണി പതിവ് തെറ്റിച്ചിട്ടില്ലെന്ന് മിലാനിലെ കോടതിയിലാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ പതിവ് തെറ്റിച്ചിട്ട് താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ബര്‍ലുസ് കോണി കോടതിയില്‍ ചോദ്യം ചെയ്യുന്നതിനിടെയില്‍ മൊഴി നല്കി.
സില്‍വിയോ ബെര്ലൂസ് കോന്നി ഇപ്പോഴും മാസം തോറും തനിക്ക് 2500 യൂറോ നല്‍കാറുണ്ടെന്നും ബര്‍ലുസ് കോണി സംഘടിപ്പിക്കാറുള്ള പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥിരാംഗം ഇലിസോ ടോണി കോടതിയില്‍ വെളിപ്പെടുത്തി. വീടും കാറും വാങ്ങാന്‍ ബര്‍ലുസ് കോണി തന്നെ സഹായിച്ചുവെന്നും ഇയാള്‍ കോടതിയില്‍ മൊഴി നല്കി. ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായ ബര്‍ലുസ് കോണി പക്ഷേ ചരിത്രത്തില്‍ ഇടം നേടുന്നത് ലൈംഗികോന്മാദക പാര്‍ട്ടികളുടെ പേരിലാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള കേസില്‍ ബര്‍ലുസ് കോണി വിചാരണനേരിട്ടുകൊണ്ടിരിക്കുകയാണ്. ലൈംഗികമേളകള്ക്കായി 2009ലും 2010ലുമായി ബര്‍ലുസ് കോണി പൊടിപൊടിച്ചത് 1.6 കോടി പൗണ്ട് (ഏകദേശം 139 കോടി രൂപ)എന്നാണ് കണക്കുകള്‍.ഇതിനാവശ്യമായ പണം ബാങ്കില്‍ നിന്നും കൊണ്ടുവരികയും അത് ഒരോരുത്തര്‍ക്കും വീതിച്ച് നല്‍കുകയും ചെയ്യും. അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് ഗിന്നസ് പ്സിയാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: