ബീജിങ്: ചൈനയില്‍ ഇന്റര്‍നെറ്റിന് നിരോധനം. പതിനെട്ടാമത് കമ്മ്യൂണിസ്റ്റ് നാഷണല്‍ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. 2010നുശേഷം ഇതാദ്യമായാണ് ചൈനയില്‍ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിളിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. 2010 ല്‍ പത്ത് മണിക്കൂര്‍ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫെയിസ്ബുക്ക്,ട്വിറ്റര്‍, യൂട്യൂബ് എന്നിവക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുടേയും കുടുംബത്തിന്റെയും അഴിമതിക്കഥകള്‍ പുറത്തുവിട്ട ന്യൂയോര്‍ക്ക് ടൈംസിന് രണ്ടാഴ്ച്ച മുമ്പ് ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ രണ്ടാം സ്ഥാനത്താണ് ഗൂഗിള്‍. കൂടുതല്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനെതിരെ ചൈനയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: