ന്യൂദല്‍ഹി: സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ അരവിന്ദ് കേജ്രിവാള് സര്‍ക്കാരിനേയോ അന്വേഷണ ഏജന്‍സിയേയോ സമീപിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ്. മാധ്യമങ്ങളിലൂടെ ആരോപണമുന്നയിക്കുന്നത് ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് സര്‍ക്കാരിന് കൈമാറണമെന്നും ആല്‍വി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.പി അനു ടണ്ടന് സ്വിസ് ബാങ്കില്‍ 100കോടിയുടെ നിക്ഷേപമുണ്ടെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം. അനില്‍ അംബാനിക്കും മുഖേഷ് അംബാനിക്കും നിക്ഷേപമുണ്ടെന്നും കേജ്രിവാള് ആരോപിച്ചിരുന്നു. കേജ്രിവാളിന്റെ ആരോപണം അനു ടണ്ടന് നേരത്തെ നിഷേധിച്ചു. മന്ത്രിസഭയില്‍ പുതുതായി ചുമതലയേറ്റ ഒരു മന്ത്രിയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി തന്നതെന്നായിരുന്നു കേജ്രിവാള് വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ ആ മന്ത്രിയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും ആല്‍വി പറഞ്ഞു. ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആല്‍വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: