വാഷിങ്ങ്ടണ്‍: രണ്ടാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയക്ക് നിരാശയുടെ തുടക്കം. യുഎസ് രഹസ്യാന്വേഷണ ഏജന്ഡസിയായ സിഐഎയുടെ തലവന്‍ ഡേവിഡ് പെട്രയസ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് വിശദീകരണമെങ്കിലും വിവാഹേതരബന്ധമാണെന്ന് ചൂണ്ടിക്കാട്ട സിഐഎ സംഘത്തിന് അദ്ദേഹം രാജിക്കത്തയച്ചിട്ടുണ്ട്.
സിഐഎ മേധാവിയുടെ രാജി സ്വീകരിച്ചതായി പ്രസിഡന്റ് ബരാക് ഒബാമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെട്രയസിന്റെ രാജി വൈതൗസിന് കനത്ത ആഘാതമായെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റിന്റെ വസതിയിലെത്തിയാണ് പെട്രയിസ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇറാഖ് യുദ്ധത്തിലും അഫ്ഗാന് ദൗത്യത്തിലും നിര്‍ണായക പങ്ക് വഹിച്ച സിഐഎ മേധാവിയാണ് അറുപതുകാരനായ പെട്രയസ്. 2011 ലാണ് അദ്ദേഹം സിഐഎ മേധാവിയായി ചുമലയേല്‍ക്കുന്നത്. പെട്രയസിന്റെ ഭാര്യ ഹോളി യുഎസില്‍ അഭിഭാഷകയാണ്.
ഓള് ഇന്‍ എന്ന പേരില്‍ പെട്രയസിന്റെ ജീവചരിത്രമെഴുതിയ പൗള ബ്രോഡ്വെയിലുമായുള്ള ബന്ധമാണ് രാജിക്കിടയാക്കയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ഒബാമ എത്തിയതിന്റെ ആഘോഷവെളയിലാണ് തിരിച്ചടിയായി പെട്രയസ് രാജിവെച്ചത്. 37 വര്‍ഷം മുമ്പ് വിവാഹിതനായ തന്റെ വിവാഹേതര ബന്ധം ഒരു ഭര്‍ത്താവെന്ന നിലയിലും സിഐഎ പ്പോലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ സ്ഥാനമൊഴിയുന്നുവെന്നുമാണ് രാജിക്കത്തില്‍ പെട്രയസ് വ്യക്തമാക്കിയിരുന്നത്. വ്യക്തിഗത കാര്യത്തിലാണെങ്കിലും തനിക്ക് തെറ്റ് പറ്റിയതായി പെട്രയസ് തുറന്നു സമ്മതിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജക്കനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച പെട്രയസ് ഒബാമയെ കണ്ടിരുന്നു. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും പെട്രയസിന്റെ സേവനങ്ങള്‍ വാഴ്ത്തപ്പെട്ട ഒബാമ രാജി സ്വീകരിക്കുന്നതായി അറിയിക്കുകയായിരുന്നു. ബ്രോഡ്വെല്ലുമായുള്ള ബന്ധത്തെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പെ എഫ്ബിഐ തെളിവ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ ചോരുന്നതിനിടയാക്കിയിട്ടില്ലെന്നും വിലയിരുത്തലുകളുണ്ട്.
പെട്രയസ് രാജിവെച്ച സാഹചര്യത്തില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ മൊറലിന് ആക്ടിങ് ചീഫ് ചുമതല നല്‍കിയതായി വൈതൗസ് വൃത്തങ്ങള്‍ അറിയിച്ചു. മൈക്കല്‍ മൊറലായിരിക്കും അടുത്ത സിഐഎ ചീഫ് എന്ന് സൂചനകളുണ്ടെങ്കിലും ഒബാമയുടെ ഭീകരവിരുദ്ധ ഉപദേശകനായ ജോണ്‍ ബ്രന്നന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തോമസ് ഡോനിലോന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: