കൊല്ലം: മൈനാഗപ്പള്ളി കടപ്പാ സര്‍ക്കാര്‍ സ്കൂളിന് പിന്നാലെ വിളക്കുടി ദേവസ്വംബോര്‍ഡ് യുപി സ്കൂളിലും താലിബാന് രീതികള്‍ നടപ്പാക്കുന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷം. അരനൂറ്റാണ്ടിലേറെയായി സമാധാനപരമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളിലിപ്പോള് സമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്.
ഈ അധ്യയന വര്‍ഷം രൂപീകരിച്ച പിടിഎയിലെ ചില അംഗങ്ങളും അറബി അധ്യാപകരും ചേര്‍ന്ന് സ്കൂളില്‍ നടപ്പാക്കിയിട്ടുള്ള താലിബാന് മോഡല്‍ രക്ഷിതാക്കളുടെ മനസ്സില്‍ ഭയാശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വിളക്കുടി ക്ഷേത്രത്തോട് ചേര്‍ന്നാണ് യുപി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മതതീവ്രവാദ നിലപാടുള്ള ചിലര്‍ സ്കൂള്‍ പിടിഎയില്‍ കടന്നുകൂടി സ്കൂളിലെ യൂണിഫോമിലും ഡയറിയിലും വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
സ്കൂള്‍ ഡയറിയിലും യൂണിഫോമിലെ ബെല്‍റ്റിലും ദേവസ്വം ബോര്‍ഡിന്റെ എംബ്ലമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംകാര മുദ്രിതമായിട്ടുള്ള എംബ്ലം ബോര്‍ഡിന്റെ തന്നെ സ്കൂളില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഇസ്ലാമിക തീവ്രവാദികള്‍ വിലക്കിയിരിക്കുകയാണിപ്പോള്‍. ഭീഷണി ഭയന്ന് ഓംകാരമുദ്രയുള്ള സ്കൂളിന്റെ ബോര്‍ഡു പോലും പുതുക്കി എഴുതുന്നതിന് സ്കൂള്‍ ഹെഡ്മിസ്ട്രസ് തയാറാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്ലാ വിഭാഗം കുട്ടികളും സ്കൂളില്‍ പഠിക്കുന്നുണ്ട്. ഭൂരിഭാഗവും ഹിന്ദുകുട്ടികളാണ്. മതമൗലികവാദികളുടെ എതിര്‍പ്പ് കാരണം ഇക്കൊല്ലത്തെ സ്കൂള്‍ ഡയറിയില്‍ നിന്നും യൂണിഫോമിന്റെ ഭാഗങ്ങളില്‍ നിന്നും ദേവസ്വംബോര്‍ഡ് മുദ്ര മാറ്റിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ആര്‍ക്കും ദേവസ്വംവക സ്കൂളിന്റെ എംബ്ലം മാറ്റാന്‍ അധികാരമില്ലാത്ത സ്ഥിതിക്ക് ഈ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാര്‍. ദേവസ്വം ബോര്‍ഡിന്റെ സ്കൂളില്‍ നടന്ന ഈ താലിബാന് മോഡല്‍ വിവാദമായിരിക്കുകയാണ്.
ബോര്‍ഡിന്റെ എംബ്ലം പുനസ്ഥാപിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പിന്‍വലിക്കുമെന്ന നിലപാടിലാണ് ഒരുകൂട്ടം രക്ഷിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: