ന്യൂദല്‍ഹി: ഇന്ത്യ എന്റെ രാജ്യമാണ് എന്ന ഇംഗ്ലീഷ് വാക്കിന് ഗൂഗിള്‍ നല്കുന്ന വിവര്‍ത്തനം വിവാദമാകുന്നു. പാക്കിസ്ഥാന് എന്റെ രാജ്യമാണെന്നാണ് ഇതിന് ഗൂഗിള്‍ നല്കുന്ന ഉറുദു വിവര്‍ത്തനം. അതേസമയം, പാക്കിസ്ഥാന് എന്റെ രാജ്യമാണ് എന്ന വാക്കിന് നല്‍കിയിരിക്കുന്ന വിവര്‍ത്തനം ശരിയാണ്. ഇന്ത്യയുടെ കാര്യത്തിലുണ്ടായ പ്രശ്നം സാങ്കേതികമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന വാക്കിന് ശരിയായ വിവര്‍ത്തനമാണ് നല്‍കിയിരിക്കുന്നത്. രാജ്യം എന്ന വാക്കിനോട് ഇന്ത്യ എന്നു ചേര്‍ക്കുമ്പോള്‍ മാത്രമാണ് തെറ്റായ വിവര്‍ത്തനം ലഭിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഇത് വ്യാപകമായി പ്രചരിച്ചിട്ടും ഇതിനോട് പ്രതികരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: