കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ 2012 ലെ ലീലാമേനോന് എന്‍ഡോവ്മെന്റ് അവാര്‍ഡിന് മാതൃഭൂമി ആലപ്പുഴ യൂണിറ്റിലെ സബ് എഡിറ്റര്‍ ടി.ആര്. രമ്യ അര്‍ഹയായി. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 2012 ജനുവരി 15 ന് പ്രസിദ്ധീകരിച്ച ‘ഒരു പക്ഷി പറക്കാന്‍ പഠിച്ച കഥ’ എന്ന ഫീച്ചറാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന് മികച്ച പത്രപ്രവര്‍ത്തകക്ക് പ്രസ്ക്ലബില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ലീലാമേനോന്റെ ജന്മദിനമായ നവംബര്‍ 10 ന് പ്രസ്ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ രവി കുറ്റിക്കാട്, പ്രേമ മന്മഥന്, കേരള പ്രസ് അക്കാദമിയിലെ അധ്യാപിക വി.ജി. രേണുക എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ആലപ്പുഴ താമരക്കുളം സ്വദേശിനി ഗാര്‍ഗി അന്തര്‍ജനം പ്രതിസന്ധികള്‍ തരണം ചെയ്തും കഠിനാധ്വാനം വഴിയും പെയിലറ്റായി മാറിയ കഥയാണ് അവാര്‍ഡിന് അര്‍ഹമായ ഫീച്ചര്‍. വര്‍ക്കല ഇടവ പുലരിയില്‍ എം. രവീന്ദ്രന്‍നായരുടെയും പി.തുളസിയുടെയും മകളാണ് രമ്യ. കേരള പ്രസ് അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയ രമ്യ 2006 മുതല്‍ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: