കൊച്ചി: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവ സ്മാര്‍ട്ട് ഫോണ്‍ രംഗത്തേയ്ക്ക് കടക്കുന്നു. 5 ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകള്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ലെനോവ വിപണിയിലെത്തിച്ചു.
മികച്ച ബാറ്ററി ലൈഫാണ് ലെനോവ സ്മാര്‍ട്ട് ഫോണുകളുടെ പ്രത്യേകത. കെഃ60 എന്ന പ്രീമിയം മോഡലിന് 1.4 ജിഗാഹെര്‍ട്ട്സ് ക്വാഡ് കോര്‍ പ്രോസസറാണുള്ളത്.
ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 4 ഓപ്പറേറ്റിംഗ് സിസ്റ്റം, 720 ഃ1280 പിക്സല്‍ 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ, 8 മെഗാപിക്സല്‍ ക്യാമറ, 8 ജിബി ഓണ്‍ ബോര്‍ഡ് മെമ്മറി എന്നിവയാണ് പ്രത്യേകതകള്‍ 28,499 രൂപയാണ് വില.
മികച്ച മള്‍ട്ടീമീഡിയ സൗകര്യങ്ങളുള്ള എസ്880 എന്ന ഡ്യൂവല്‍ സിം മോഡലിന് 9.9 മില്ലീമീറ്റര്‍ മാത്രമാണ് കനം. 5 ഇഞ്ച് ഡിസ്പ്ലേയുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 4 സ്മാര്‍ട്ട് ഫോണിന്റെ വില 18,999 രൂപ. സംഗീതാസ്വാദകര്‍ക്കായി ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് ടെക്നോളജിയുമായാണ് എസ്560 എന്ന മോഡല്‍ എത്തുന്നത്. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 4 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഡ്യൂവല്‍ കോര്‍ പ്രോസസര്‍, 4 ഇഞ്ച് ഐപിഎസ് സ്ക്രീന്‍, 5 മെഗാപിക്സല്‍ ക്യാമറ എന്നിവയോടു കൂടിയ ലെനോവ എസ്560 ന്റെ വില 14499 രൂപ.
28 മണിക്കൂര്‍ വരെ ലഭിക്കുന്ന ടോക് ടൈമാണ് പി700ഐ എന്ന ബിസിനസ് ഫോണിന്റെ പ്രത്യേകത. 1 ജിഗാഹെര്‍ട്സ് ഡ്യൂവല്‍ കോര്‍ പ്രോസസറും 4 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയുമുള്ള ഡ്യൂവല്‍ സിം സ്മാര്‍ട്ട് ഫോണിന്റെ വില 12,499 രൂപ.
6499 രൂപ വിലയുള്ള എ60+ സ്മാര്‍ട്ട് ഫോണിന് ആന്‍ഡ്രോയ്ഡ് 2.3 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1 ജിഗാഹെര്‍ട്സ് പ്രോസസറും 3.5 ഇഞ്ച് സ്ക്രീനും ഉണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ പിസി നിര്‍മ്മാതാക്കളായ ലെനോവ ഇപ്പോള്‍ ചൈനയില്‍ മൊബെയില്‍ ഫോണുകള്‍ വില്‍ക്കുന്നുണ്ട്. 11.2 ശതമാനം വിപണി വിഹിതവുമായി ചൈനയില്‍ രണ്ടാമതാണ് ലെനോവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: