നിങ്ങള്‍ എന്റെ അവയവങ്ങളാണ്. എന്റെ ശക്തികൊണ്ട് വളരുന്ന അവയവങ്ങള്‍! നിങ്ങളെല്ലാം ചേര്‍ന്നാണ് ഈ സായിശരീരം ഉണ്ടായിരിക്കുന്നത്. നിങ്ങള്‍ എവിടെയായാലും എന്തുപ്രവൃത്തികളില് മുഴുകിയാലും സായിയാണ് നിങ്ങളെ നിലനിര്‍ത്തുന്നത്. പകരം സായി മധുരവും ആശാസ്യവുമായിക്കരുതുന്ന നന്മ. വിശ്വാസം, അച്ചടക്കം, വിനയം എന്നീ വിശുദ്ധ ഗുണങ്ങള്‍ നിങ്ങള്‍ എനിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.
മറ്റ് മതമൊന്നും പാടില്ല എന്ന് ശാഠ്യം പിടിക്കാത്ത ഒരേ ഒരുമതം സനാതനമതം മാത്രമാണ്. എല്ലാ മതങ്ങളും ഒരേ സത്യത്തിന്റെ വിഭിന്നമുഖങ്ങളാണെന്ന് സനാതന ധര്‍മം വിശ്വസിക്കുന്നു. എല്ലാ നാമങ്ങളും ഈശ്വരനാമങ്ങളാണ്. എല്ലാ രൂപങ്ങളും ഈശ്വരരൂപങ്ങളും! പ്രപഞ്ചത്തിന്റെ ശാശ്വതസത്യത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഒരു മതത്തിനും അവകാശപ്പെടാനാവില്ല. ഇതാണ് സനാതനധര്‍മത്തിന്റെ വിശ്വാസപ്രമാണം. ഏതെങ്കിലും ഒരു മതം സഹോദരമതത്തിന്റെ മേല്‍ ചെളിവാരിയെറിയുകയാണെങ്കില് സ്വയം ചെളിയില്‍ കുളിക്കുന്നതിന് തുല്യമാണ്. മറ്റൊരു മതത്തെ അപലപിക്കുന്നത് മതത്തിന്റെ സ്വഭാവത്തെപ്പറ്റിയും ഈശ്വരന്റെ മഹത്ത്വത്തെപ്പറ്റിയുമുള്ള അജ്ഞതകൊണ്ടാണ്.
>> സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: