പുനലൂര്‍: എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിയായിരുന്ന പുനലൂര്‍ വെട്ടിപുഴ മേലേപറമ്പില്‍ ശിവജി പ്രസാദിന്റെ മകന് റാണാപ്രതാപിന്റെ ദുരൂഹ മരണതെതുടര്ന്നു ്രെകെം ബ്രാഞ്ച് ഐ ജി ബി. സന്ധ്യ തെളിവെടുപ്പ് നടത്തി.
ഇന്നലെ വൈകുന്നേരത്തോടെയാണ് റാണാപ്രതാപ് പഠിച്ചിരുന്ന പുനലൂരിലെ ജി എച്ച്് എസ്എസ് സ്ക്കുളിലും റാണ പ്രതാപിന്റെ വീട്ടിലും, താലൂക്ക് ആശുപത്രി ജങ്ങ്ഷനിലുള്ള ഒരു ബെക്കറിയിലും ഐ ജി തെളിവെടുപ്പ് നടത്തിയത് . എസ് പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത് . ഒന്നര വര്‍ഷം മുന്‍പായിരുന്നു കേസ്സിനാസ്പദമായ സംഭവം. എസ് എസ് എല്‍ സി പരീക്ഷ എഴുതി മടങ്ങി വരും വഴി താലൂക്ക് ആശ്പത്രി ജങ്ങ്ഷനിലുള്ള ഒരു ബെക്കറിയിലാണ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണുമരിക്കുന്നത്.
ഇത് സംബന്ധിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് അന്വേഷനതിനായി ഐ ജി നേരിട്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: