മുംബൈ: മുംബൈ ബാന്ദ്രയില്‍ അപാര്‍ട്ട്മെന്റില്‍ കയറി സ്പാനീഷ് യുവതിയെ പീഡിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. പീഡനത്തിനിരയായ യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി അന്‍വര്‍ അലി അന്‍സാരി (30) യെ പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ക്കെതിരെ 25 ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. ഒക്ടോബര്‍29ന് ബാന്ദ്രയില്‍ നടന് ദിനോ മോറിയയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിലും ഇയാള്‍ പ്രതിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്ന യുവതി പീഡനത്തിനിരയായത്. കെട്ടിടത്തിലെ വാട്ടര്‍ പൈപ്പ് വഴി മുറിയിലെത്തിയ ഇയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളികളുടെ ചിത്രം കാണിച്ചും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം നടന്നിരുന്നു. ചിത്രം കണ്ടാണ് യുവതി പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: