ലണ്ടന്‍: രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നതിനിടെ കൊല്ലപ്പെട്ട നൂര്‍ ഇനായത്ത് ഖാന് ആദരിക്കപ്പെടുന്നു. ഇന്ത്യന്‍ വംശജയായ ചാര രാജകുമാരി നൂര്‍ ഇനായത്ത് ഖാെന്റ വെങ്കലശില്പം നവംബര്‍ എട്ടിന് ആന്‍ രാജകുമാരി ലണ്ടനില്‍ അനാച്ഛാദനം ചെയ്യുകയാണ്. ബ്രിട്ടനില്‍ സ്മാരകം ഉയര്‍ത്തപ്പെടുന്ന ആദ്യ മുസ്ലിമും ഏഷ്യന്‍ വനിതയുമാണ് നൂര്‍ ഇനായത്ത്. യുദ്ധത്തിനിടെ നാസി പടയണിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക എന്ന ഏറെ ഉത്തരവാദിത്തമുള്ളതും അപകടകരവുമായ ജോലിയായിരുന്നു നൂര്‍ ചെയ്തത്.
നൂറിെന്റ ജീവചരിത്രം എഴുതിയ ശ്രബാനി ബസു നടത്തിയ നീണ്ട കാമ്പയിെന്റ വിജയം കൂടിയാണ് ശില്പം. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിെന്റയും നിരവധി പാര്‍ലമെനൃ അംഗങ്ങളുടെയും പിന്തുണ കാമ്പയിനുണ്ടായിരുന്നു. നൂറിെന്റ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ രാജകുമാരിയെ തന്നെ ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണ് ജീവചരിത്രകാരി ശ്രബാനി ബസു. ധീരതയും ത്യാഗവും നിറഞ്ഞ നൂറിെന്റ കഥ ഭാവി തലമുറ മറക്കാന്‍ പാടില്ല. അതിന് ഈ സ്മാരകം ഉപകരിക്കും ശ്രബാനി പറഞ്ഞു. 1943 ജൂണില്‍ വിന്സ്റ്റന് ചര്ച്ചിലിെന്റ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം മേധാവി നൂറിനെ ഫ്രാന്‍സിലേക്ക് അയച്ചതായിരുന്നു. എന്നാല്‍, ഒറ്റുകൊടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുശേഷം പിടിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 1944 സെപ്റ്റംബറില്‍ 30ാമത്തെ വയസ്സില്‍ നൂറിനെ ഡച്ചിലെ രഹസ്യസേന വെടിവെച്ചുകൊല്ലുകയായിരുന്നു.
ധീരദേശാഭിമാനി ടിപ്പു സുല്‍ത്താെന്റ പിന്തുടര്ച്ചക്കാരി കൂടിയാണ് നൂര്‍ ഇനായത്ത്. ഇന്ത്യക്കാരനായ ഹസ്രത്ത് ഇനായത്ത് ഖാെന്റയും അമേരിക്കക്കാരിയായ ഒറലി ബകറിെന്റയും മകളായി മോസ്കോയിലാണ് നൂര്‍ ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: