ലോസ് ആഞ്ചല്‍സ്: അഫ്ഗാനിസ്ഥാനില്‍ 16 ഗ്രാമീണരെ കൊലപ്പെടുത്തിയ കേസില്‍ ആരോപണം നേരിടുന്ന യു എസ് സൈനികന്റെ വിചാരണ ആരംഭിച്ചു. സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സെര്ഗരന്റ് റോബര്‍ട്ട് ബെയ്ല്‍സ് എന്ന ഉദ്യോഗസ്ഥനാണ് വിചാരണ നേരിടുന്നത്. ഇന്നു മുതല്‍ 16 വരെയാണ് കോടതിയില്‍ വിചാരണ നടക്കുന്നത്.വിചാരണനടപടികള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കോടതിയുടെ പ്രത്യേക മുറിയിലിരുന്നു വീഡിയോയിലൂടെ കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന് രാത്രി സെര്ഗരന്റ് ബെയ്ല്‍സ് യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം ഗ്രാമനിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒമ്പത് കുട്ടികളടക്കം 16 പേര് കൊല്ലപ്പെട്ടു എന്നതാണ് ആരോപണം. കൊലചെയ്തതിനു ശേഷം ഇയാള്‍ ഇവരുടെ മൃതദേഹങ്ങള്‍ കത്തിച്ചുകളയുകയായിരുന്നു. അതേസമയം കൊല ചെയ്തിട്ടില്ലെന്ന് സെര്ഗരന്റ് ബെയ്ല്‍സ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബെയ്ല്‍സ് കുറ്റം ചെയ്തിട്ടില്ലെന്ന് ഇയാള്‍ നിരപരാധിയാണെന്നും ഭാര്യ വ്യക്തമാക്കി. എന്നാള്‍ ബെയ്ല്‍സിന് നേരെയുള്ള ആരോപണം ക്യാമ്പിലെ മുതിര്‍ന്ന സൈനികര്‍ കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഭാര്യ വ്യക്തമാക്കി. കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത ബെയ്ല്‍സിനെ കാണാനെത്തിയ മരിച്ചവരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി 500,000 ഡോളറും പരിക്കേറ്റവര്‍ക്ക് 46,000 ഡോളറും നല്‍കണമെന്ന് അഫ്ഗാന് സൈനികര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: