റിയാദ്: ഇന്ന് വെളുപ്പിന് കിഴക്കന്‍ റിയാദിലെ റൗദയില്‍ റിയാദ്-ദമാം ഹൈവേയിലെ നാഷണല്‍ ഗാര്‍ഡ് പാലത്തിന്റെ കൈവരിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് വന്‍ സ്ഫോടനവും തീപിടുത്തവും ഉണ്ടായതില്‍ പത്ത് പേര് മരിച്ചു. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
ഷെയ്ഖ് ജാബിര്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ സൗദി സമയം ഏഴിനാണ് അപകടം നടന്നത്. റിയാദ് നഗരത്തെ പിടിച്ചു കുലുക്കിയ വന്‍ ശബ്ദത്തോടെ നടന്ന സ്ഫോടനം ജനങ്ങളെ ഭയചകിതരാക്കി. ഉയര്‍ന്ന തീപിടുത്ത സാധ്യതയുള്ള എല്‍.പി ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് സമീപമുള്ള ബഹുനില കാറ്റര്‍പില്ലര്‍ ഷോറൂം നിലം പൊത്തി. സമീപത്തു കൂടെ കടന്നു പോയതും നിര്‍ത്തിയിട്ടതുമായ നിരവധി വാഹനങ്ങളെ തീ വിഴുങ്ങി. ഉടനെ സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: