ചങ്ങനാശ്ശേരി: എന്‍എസ്എസ് സ്ഥാപകദിനത്തിന്റെ സ്മരണയില്‍ സംസ്ഥാനവ്യാപകമായി നായര്‍ സര്‍വ്വീസ് സൊസൈറ്റി പതാകദിനമാചരിച്ചു. പെരുന്ന മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കരയോഗം രജിസ്ട്രാര്‍ കെ.എന്‍ വിശ്വനാഥന്‍പിള്ള, ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, എന്‍എസ്എസ് ജീവനക്കാര്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ യൂണിയന് ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും പതാക ഉയര്‍ത്തി.
പതാക ഉയര്‍ത്തലിന് ശേഷം മധുരപലഹാരവിതരണവും നടത്തി. പെരുന്ന എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ പ്രസിഡന്റ് എന്‍.പി കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി പ്രസന്നകുമാര്‍ മാവേലി, ജി. രവിശങ്കര്‍, ബിജു മന്നത്ത്, ടി. ഇന്ദിരാദേവി, ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയത്ത് യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള പതാക ഉയര്‍ത്തി. തൃക്കൊടിത്താനം 180-ാം നമ്പര്‍ എന്‍എസ്എസ് കയോഗമന്ദിരത്തില് പ്രസിഡന്റ് എസ്. ജയകുമാര്‍ പതാക ഉയര്‍ത്തി. പൂവന്തുരുത്ത് 2214-ാം നമ്പര്‍ എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ ഡോ. ടി.എന്‍ പരമേശ്വരക്കുറുപ്പ് പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: