കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2014 ഏപ്രില്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി രണ്ട് തവണ പ്രസിഡന്റ് ആയ ഹമീദ് കര്‍സായി തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
2004ലാണ് കര്‍സായി ആദ്യമായി പ്രസിഡന്റാവുന്നത്. പിന്നീട് 2009ലും അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍സായിക്ക് ശേഷം ആരുടെ കൈയിലാണ് അഫ്ഗാനിസ്ഥാന്റെ ഭാവിയെന്ന് ലോകം ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. നാറ്റോ സേനയുടെ പിന്മാറ്റത്തോടെ രാജ്യത്തെ സൈനികര്‍ക്ക് ക്രമസമാധാനനില നിലനിര്‍ത്താനാകുമോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: