ചെന്നൈ: അഖിലഭാരതീയ കാര്യകാരിണി മണ്ഡലില്‍ പങ്കെടുക്കുന്നതിനായി ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ചെന്നൈയില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രീയ പ്രചാരകന് സ്ഥാണുമലയന്‍, ഉത്തര തമിഴ്നാട് പ്രാന്ത സഹകാര്യവാഹ് സാംബമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
നവംബര്‍ രണ്ട് മുതല്‍ കോടമ്പാക്കം ശിവശങ്കര്‍ ബാബാ ആശ്രമത്തില്‍ യോഗം ആരംഭിക്കും. ഭാരതത്തിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി സര് കാര്യവാഹ് സുരേഷ് ജോഷി, സഹ സര് കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവരും എത്തിച്ചേര്‍ന്നിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും സെക്രട്ടറി, സംഘടനാ സെക്രട്ടറി എന്നിവരടക്കം 400 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: