കാബൂള്‍: അഫ്ഗാനില്‍ 13 പേരെ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കാബൂളിന് 350 കിലോമീറ്റര്‍ മാറി ഗോര്‍ പ്രവിശ്യയിലെ ഛര്സാദാ ജില്ലയിലാണ് സംഭവം. സാധാരണക്കാരെയാണ് ഒരു സംഘം സായുധരായ താലിബാന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.
മുല്ല അഹമ്മദ് ഷായുടെ സംഘത്തിലെ ഭീകരരാണ് കൃത്യത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയാറായിട്ടില്ല. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: