മോസ്കോ: റഷ്യയിലെ ഫാര്‍ ഈസ്റ് മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍പെട്ട് ചരക്കുകപ്പല്‍ കാണാതായി. പതിനൊന്ന് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സ്വര്‍ണ അയിരുമായി ഷാന്താര്‍ ദ്വീപിലേയ്ക്കു പോകുകയായിരുന്ന എംവി അമര്സ്കയെ എന്ന കപ്പലാണ് കാണാതായത്.
മോശം കാലാവസ്ഥ സംബന്ധിച്ച അവ്യക്തമായ സന്ദേശമാണ് ഏറ്റവുമൊടുവില്‍ കപ്പലില്‍ നിന്നു ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. മോശം കാലാവസ്ഥ തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നും കബറോവ്സ്ക് തീരദേശസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: