കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചു വിട്ടില്ലെങ്കില്‍ യു.ഡി.എഫ് വിടുമെന്നു സി.എം.പി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്റെ ഭീഷണി. നവംബര്‍ അഞ്ചിനു ചേരുന്ന യുഡിഎഫ് യോഗത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് കള്ളവോട്ട് ചെയ്താണ് പരിയാരത്ത് ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിലെത്തിയത്. ഭരണസമിതി പിരിച്ചുവിട്ടു വീണ്ടും തെരഞ്ഞെടുപ്പു നടത്തണം. അതുവരെ സമിതി അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ പ്രവര്‍ത്തിക്കട്ടെയെന്നും രാഘവന് പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നാണ് സി.എം.പിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: