വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഭീഷണിയുമായി സാന്‍ഡി ചുഴലിക്കാറ്റ്. കരീബിയന്‍ രാജ്യങ്ങളില്‍ 59 പേരുടെ ജീവനെടുത്ത സാന്‍ഡി ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വിര്‍ജീനിയയിലും മസാച്ചുസെറ്റ്സിലും എത്തുമെന്നാണ് സൂചന. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് സാന്‍ഡി വീശിയടിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രസിഡന്റ് ബരാക് ഒബാമ എമര്‍ജന്‍സി വിഭാഗം തലവന്മാരുടെ യോഗം വിളിച്ചുചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും മറ്റും മാറ്റിവെയ്ക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. 600 ലക്ഷം വരുന്ന അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് കണക്ക്. ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുളളത് കൊണ്ടുതന്നെ നേരത്തെ വോട്ട് രേഖപ്പെടുത്താന്‍ ഒബാമ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറ് വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും ഇതെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ശക്തമായ മഞ്ഞ് വീഴ്ചയും മഴയും വെള്ളപ്പൊക്കവും വൈദ്യുതി പ്രതിസന്ധിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോമ്മ്നിയും ബരാക് ഒബാമയും അവരുടെ തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.നവംബര്‍ ആറിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: