ലണ്ടന്‍: മുഗള്‍ രാജവംശത്തിലെ അമൂല്യവസ്തുക്കള്‍ ബ്രിട്ടണില്‍ പ്രദര്‍ശനത്തിന് വെക്കുന്നു. ബ്രിട്ടീഷ് ലൈബ്രറി നടത്തുന്ന പ്രദര്‍ശനത്തിലായിരിക്കും ഇവ പ്രദര്‍ശിപ്പിക്കുക. രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ രണ്ടാമന്റെ വജ്രകിരീടം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍, മരതകക്കല്ലുകള്‍, ചുമര്‍ചിത്രങ്ങള്‍, കൃതികള്‍ എന്നിവയും പ്രദര്‍ശനത്തിന് വെക്കുന്നുണ്ട്.
വിക്ടോറിയ രാജകുമാരിയുടെ ആഭരണശേഖരമായിരിക്കും പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. പേള്‍, റൂബി, ഡയമണ്ട്, സ്വര്‍ണം തുടങ്ങിയ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബഹദൂര്‍ ഷായുടെ കല്ലുകള്‍ പതിപ്പിച്ച രണ്ട് കസേരകളും സന്ദര്‍ശകര്‍ക്ക് ദൃശ്യാനുഭൂതി നല്‍കുമെന്നാണ് അധികൃതരുടെ അഭിപ്രായം. ഷാജഹാന്റെ ഭരണകാലത്തുള്ള അമൂല്യവസ്തുക്കളും പ്രദര്‍ശനത്തിന് മാറ്റ് കൂടും. വിക്ടോറിയ രാജകുമാരിയുടെ ആഭരണങ്ങള്‍ 500 പൗണ്ടിനാണ് ലേലം ചെയ്തിരുന്നത്.1860ലാണ് ഇംഗ്ലണ്ട് ഈ ശേഖരം കരസ്ഥമാക്കിയത്. അടുത്തമാസമാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: