മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഉഷ്ണക്കാറ്റ് വ്യാപക നാശം വിതച്ചു. 27 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്ന് വടക്കന്‍ പ്രവിശ്യകളിലായിരുന്നു കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഒന്‍പതു പേരെ കാണാതായിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയും മരങ്ങള്ക്കടിയില്പെട്ടും വൈദ്യുതാഘാതമേറ്റും മണ്ണിടിച്ചിലില്പെട്ടുമാണ് ആളുകള്‍ മരിച്ചത്. 15 പേര് മുങ്ങിമരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അറുപതിനായിരത്തിലധികം പേര് ദുരിതബാധിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: