ജീവിതം ചലനമാണ്. പ്രക്രിയ, ഒഴുക്ക്. എന്നാല്‍ ആശയങ്ങള്‍ സ്ഥിരമായിത്തീരുന്നു. അതിനാല്‍ അവ ജനവിരുദ്ധമാവുമായിത്തീരുന്നു. അവ കടുത്ത പ്രതിബന്ധങ്ങളായിത്തീരുന്നു. അവയോടൊപ്പം നിലകൊള്ളാതെ നീങ്ങിക്കൊണ്ടേയിരിക്കുക. മാത്രവുമല്ല, അസ്ഥിരതയെ, അവ്യവസ്ഥയെ ഭയപ്പെട്ടേക്കരുത്. എന്തുകൊണ്ടെന്നാല്‍ ജീവിതം ഒരനുമാനപ്രമാണമല്ല, അതൊരു സിദ്ധാന്തവുമല്ല, അതൊരു നിഗൂഢാത്ഭുതമാകുന്നു. ആരോ ഒരിക്കല്‍ മുല്ലാ സിറുദ്ദീനോട് ചോദിച്ചു: മുല്ലാ, നിങ്ങള്‍ക്ക് എത്രവയസായി? നാല്പത്. പക്ഷേ, അഞ്ചുവര്‍ഷം മുന്‍പ് ഞാന്‍ ചോദിച്ചപ്പോഴും നിങ്ങളിതുതന്നെയാണല്ലോ പറഞ്ഞത്. അതെ, ഞാനെല്ലായ്പ്പോഴും വാക്കില്‍ വ്യവസ്ഥ പാലിക്കുന്നവനാണ്. മാത്രവുമല്ല, ഒരു കാര്യം പറഞ്ഞാല്‍ എല്ലായ്പ്പോഴും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: