പാരിപ്പള്ളി: അമൃത സംസ്കൃത ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം ശ്രദ്ധേയമായി. പ്രദര്‍ശനോദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ് സുവര്‍ണകുമാരി ടീച്ചര്‍ നിര്‍വഹിച്ചു.
പിആര്‍ഒ കവിത, സ്കൂള്‍ ഹെല്‍ത്ത് ജെപിഎച്ച്എന്‍മാരായ ശാന്തിനി, സോണി, അധ്യാപകരായ രാജേഷ്, മഞ്ചു സി. ശാന്തകുമാര്‍, സുഭാഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ കൊതുക്, ജന്തു-ജലജന്യ രോഗങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകള്‍, ജൈവകൂത്താടി നിയന്ത്രണ മാര്‍ഗ്ഗമായ ഗപ്പി, ഗാംബൂസിയ മത്സ്യങ്ങള്‍, കുട്ടികള്‍ തയാറാക്കിയ ഡിസീസ്ട്രീ, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയും ക്ഷയ രോഗത്തെക്കുറിച്ചുള്ള ലക്കിഡിപ്പ് ചോദ്യാവലിയും ശ്രദ്ധേയമായി.
വിവിധ രോഗങ്ങളെക്കുറിച്ചുള്ള ലീഫ്ലെറ്റുകള്‍ വിതരണം ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ബോഡി മാസ് ഇന്‍ഡക്സ് പരിശോധനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: