ടോറൊന്റൊ: കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഇന്ത്യയിലെ മറ്റ് മന്ത്രിമാരുമായും കനേഡിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. നവംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ന്യൂദല്‍ഹി, ആഗ്ര, ചണ്ഡിഗഢ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. ഇന്ത്യയിലേയ്ക്കുള്ള രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണ് ഇദ്ദേഹത്തിന്റേത്. ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സാമ്പത്തികമായ വളര്‍ച്ചയെക്കുറിച്ചും വ്യാവസായിക രംഗത്തുള്ള നിക്ഷേപങ്ങളെക്കുറിച്ചും മന്മോഹന് സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയങ്ങളാകും. പ്രകൃതി വിഭവ വകുപ്പ് മന്ത്രി ജോയ് ഒലിവര്‍, കാര്‍ഷിക-ഭക്ഷ്യവിഭവമന്ത്രി ജെറി റിറ്റ്സ്, കായിക വകുപ്പ് മന്ത്രി ബാലഗോസല് തുടങ്ങിയവരും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: