കറുകച്ചാല്‍: ഇന്ധനം ഗ്യാസ് എന്നിവയുടെ പേര് പറഞ്ഞ് ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നതായി പരാതി. 30രൂപയുണ്ടായിരുന്ന ഊണിന് ഒറ്റയടിക്ക് 40രൂപയാക്കി. ഇതുപോലെ ഹോട്ടലിലെ സാധനങ്ങള്‍ക്കും അമിത വിലയായി.
വിലകൂട്ടിയിട്ടും അളവും തൂക്കവും നന്നേകുറഞ്ഞു. ഇവിടെ ചായക്കും കാപ്പിക്കും തുടങ്ങി എല്ലാ സാധനങ്ങള്‍ ക്കും അമിതവിലയാണ് ഈടാക്കുന്നത്. ഇതുസാധാരണക്കാര്ക്ക് തിരിച്ചടിയായി. ടൗണിലെ ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കാന്‍ തുടങ്ങിയതോടെ പിക്കപ്പ്വാന്‍ ഡ്രൈവര്‍മാരും മറ്റു ടാക്സി ഡ്രൈവര്‍മാരും ഉച്ചഭക്ഷണം സ്വന്തം നിലയില്‍ പാചകം ചെയ്യുവാന്‍ തുടങ്ങി. കറുകച്ചാല്‍ ടൗണില്‍ ആരുമറിയാതെ ഹോട്ടലുകളില്‍ അമിത വില ഈടാക്കിയതോടെയാണ് സ്വന്തം നിലയില്‍ ടാക്സി ഡ്രൈവര്‍മാര്‍ ഭക്ഷണം പാചകം ചെയ്യുവാന്‍ തുടങ്ങിയത്. തട്ടുകട ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഒരു ശുചിത്വവും ഇല്ല. കറുകച്ചാലിലെ ഒരു ഹോട്ടലിലെ കിണറ്റില്‍ ദിവസങ്ങളോളം പഴക്കമുള്ള എലി ചത്തുകിടന്നത് വാര്‍ത്തയായിരുന്നു. ഭക്ഷണസാധനങ്ങളുടെ അമിതവിലകാരണം ടൗണിലെ ടാക്സി ഡ്രൈവര്‍മാര്‍ സ്വന്തമായി ഭക്ഷണം പാചകം ചെയ്യുന്നത് നാട്ടുകാരും കൗതുകത്തോടെയാണ് കാണുന്നത്. അമിതവില ഈടാക്കുന്ന ഹോട്ടലുകളെ നിരീക്ഷിക്കുകയും അവിടെ നിന്നു വില്‍ക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും വിലയും പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: