തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാം സീസണ് ആരംഭിക്കുന്നതിന് രണ്ടു മാസത്തോളം മുമ്പുതന്നെ റജിസ്ട്രേഷന് പ്രവര്‍ത്തനം ജില്ലകളില്‍ പുരോഗമിക്കുന്നു. രജിസ്ട്രേഷനുള്ള ഏര്‍ളിബേര്‍ഡ് പദ്ധതി അവസാനിക്കാന്‍ ഇനിയും രണ്ടാഴ്ചയോളമുള്ളപ്പോള് ആയിരത്തില്‍പരം സ്ഥാപനങ്ങളാണ് അംഗങ്ങളായത്. ഗോള്ഡ്വിഭാഗത്തില് 125 സ്ഥാപനങ്ങള്‍ അംഗങ്ങളായി.
പത്തനംതിട്ട, കാസര്‍ഗോഡ്, ആലപ്പുഴ എന്നീ ജില്ലകളില്‍ കഴിഞ്ഞ സീസണിനേക്കാള്‍ ഗോള്‍ഡ് കാറ്റഗറി അംഗങ്ങള്‍ റജിസ്ട്രേഷന് പൂര്‍ത്തികരിച്ചു. പത്തനംതിട്ട ജില്ലയില്‍ അഞ്ചാം സീസണില്‍ പങ്കാളികളായ സ്ഥാപനങ്ങളെക്കാള്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ അംഗത്വം പൂര്‍ത്തീകരിച്ചു. ഏര്‍ളിബേര്‍ഡ് കാലാവധിക്കുള്ളില്‍ തന്നെ 3500ഓളം സ്ഥാപനങ്ങള്‍ അംഗത്വത്തിലേക്ക് വരുമെന്ന് പ്രതിക്ഷിക്കുന്നതായി ജി കെ എസ് എഫ് ഡയറക്ടര്‍ യു. വി. ജോസ് പറഞ്ഞു. 5550 സ്ഥാപനങ്ങളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ സീസണില്‍ അത് 10,000 ആയി ഉയരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഹന വ്യാപാരികള്‍, ബാങ്കുകള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിഷിംഗ്, വേഗത്തില്വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരികള്‍, ഹോട്ടലുകള്‍, ജൂവലറികള്‍, സ്പാകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്സ്റ്റെയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ജി കെ എസ് എഫില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. സ്പാമുതല് വിവിധ ഇനങ്ങള്‍ക്കുള്ള ചില്ലറ വ്യാപാരികള്‍ വരെയുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: