തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ. മുരളീധരന് ചെന്നിത്തലയുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ട നടപടി ശരിയാണെന്നും മുരളീധരന്റെ പരാതികള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കാമെന്നും വ്യക്തമാക്കി ചെന്നിത്തല മുരളീധരനു കത്തയച്ചു. വിഷയത്തില്‍ ചെന്നിത്തലയുടെ മൗനം വേദനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം മുരളീധരന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ കത്ത്.
അതേസമയം ചെന്നിത്തല അയച്ച കത്ത് കിട്ടിയില്ലെന്നും കത്ത് ലഭിച്ചതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ. മുരളീധരന് പറഞ്ഞു. പ്രശ്നത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: