എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എല്ലാവരും അവരവരുടെ അവകാശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. കര്‍ത്തവ്യം മറക്കരുത്. ഒരിടത്ത് അമിതമായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അത് മറ്റൊരിടത്ത് മുറിവുണ്ടാകും. ഇത് നമ്മള് മറക്കരുത്. സ്വാര്‍ത്ഥത വര്‍ദ്ധിച്ച് അധര്‍മം വളരുമ്പോഴാണ് പ്രകൃതിയുടെ താളലയം നഷ്ടമാകുന്നത്. നിയന്ത്രണമില്ലാതെ മനസിലുയരുന്ന ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ പോയാല്‍ അത് നമ്മെ നിരാശയിലേക്കേ നയിക്കുകയുള്ളൂ. ഒരാഗ്രഹം സാധിച്ചാലുടന്‍ ഇരട്ടി ആഗ്രഹങ്ങള്‍ അവിടെ വന്ന് കഴിയും. അതിനാല്‍ ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് ആഗ്രഹങ്ങളെ നിയന്ത്രിക്കുവാന്‍ നാം പഠിക്കണം. എടുക്കുക എന്നതിലുപരി കൊടുക്കുക എന്ന ധര്‍മ്മംകൂടി ഉണ്ടെന്ന് നാം ഉള്‍ക്കൊള്ളണം. ഇല്ലെങ്കില്‍ നമ്മുടെ ധര്‍മം തന്നെ നശിച്ചുപോകും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: