കീവ്: ഉക്രെയിനില്‍ വിമാനാപകടത്തില്‍ മൂന്നു പേര് മരിച്ചു. ക്രിമിയാ മേഖലയിലാണ് മൂന്നു പേര് സഞ്ചരിച്ചിരുന്ന ചെറുവിമാനം തകര്‍ന്നുവീണത്. തെക്കുകിഴക്കന്‍ ഉക്രെയിനിലെ യെകാടെരിനോസ്ളേവ് നഗരത്തില്‍ നിന്നു യെവ്പാറ്റോരിയാ നഗരത്തിലേയ്ക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട വിമാനം ജനവാസകേന്ദ്രത്തിനു സമീപം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ വ്യോമയാന വകുപ്പ് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: