പറവൂര്‍: കഴിഞ്ഞ ദിവസം പറവൂര്‍ മാര്‍ക്കറ്റ് വാര്‍ഡ് കൗണ്‍സിലര്‍ വി.പ്രകാശിനും പോലീസിനും നല്കിയ വാക്കു പാലിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല. മാര്‍ക്കറ്റിലെ ചവറുകള്‍ നീക്കം ചെയ്തു തുടങ്ങിയെന്നു പറയാമെങ്കിലും ഒരു ലോഡ് മാത്രമാണ് ഇന്നലെ മാറ്റിയത്. എന്നാല്‍ ഇന്നോടെ പൂര്‍ണമായും ചവറുകള്‍ മാര്‍ക്കറ്റ് പരിസരത്തുനിന്നും മാറ്റുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പറവൂര്‍ മാര്‍ക്കറ്റ് വാര്‍ഡ് കൗണ്‍സിലര്‍ വി.പ്രകാശ് നഗരസഭാ കവാടത്തിനുമുന്നില് കഴിഞ്ഞദിവസം കിടന്ന് ഉപരോധ സമരം നടത്തിയിരുന്നു.
മാലിന്യം വെള്ളിയാഴ്ച രാത്രി തന്നെ നീക്കം ചെയ്യാമെന്ന ഉറപ്പിന്മേല് രാവിലെ 10 ന് ആരംഭിച്ച സമരം ഉച്ചയ്ക്ക് ഒന്നരയോടെ അവസാനിപ്പിക്കുകയായിരുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ തുടര്‍ന്നും മടി കാട്ടുകയാണെങ്കില്‍ ചൊവ്വാഴ്ച മുതല്‍ കോണ്‍ഗ്രസ് പറവൂര്‍ നഗരസഭാ പരിധിയില്‍ ശക്തമായ സമരപരിപാടികള്‍ക്ക് സംഘടിപ്പിക്കുമെന്ന് കോണ്ഗ്ര സ് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: