കൊച്ചി: ആര് എസ് എസ് കൊച്ചി മഹാനഗരത്തിന്റെ വിപുലമായ ആഘോഷപരിപാടികള്‍ ഇന്ന് എല്ലാ മണ്ഡലകേന്ദ്രങ്ങളിലും വൈകിട്ട് 4 മണി മുതല്‍ നടക്കും. സംഘനേതാക്കള്ക്കൊപ്പം വിവിധ ഹൈന്ദവസാമൂഹ്യനേതാക്കളും ആയിരത്തോളം കുടുംബങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
പരിപാടികളില്‍ ധ്വജാരോഹണം, ഹൈന്ദവസാമൂഹ്യനേതാക്കളെ ആദരിക്കല്‍, കേസരിവാരിക പ്രചാരമാസ ഉദ്ഘാടനം,വ്യായാമപ്രദര്ശന പരിപാടികള്‍, ഘോഷ്വാദ്യങ്ങളുടെ അവതരണം, ദേശഭക്തിഗാനാലാപനം, വിജയദശമി സന്ദേശം, പ്രാര്‍ഥന എന്നിവ നടക്കും. കൊച്ചിയിലെ എല്ലാ ടൗണ്‍ കേന്ദ്രങ്ങളിലും വിജയദശമി ദിനമായ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പഥസഞ്ചലനങ്ങള്‍ ആരംഭിക്കും.
കൊച്ചി, പള്ളൂരുത്തി, എറണാകുളം, ഇടപ്പള്ളി, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് എന്നീ മേഖലകളിലായി 28 പരിപാടികളാണ് നടക്കുക. കൊച്ചി ടിഡി സ്ക്കൂള്, പള്ളൂരുത്തി എസ് വി ഡി സ്ക്കൂള്, മരട് ടിവി ജംഗ്ഷന്, തിരുവാങ്കുളം ചിത്രാഞ്ജലി ജംഗ്ഷന്, തൃക്കാക്കര പാടിവട്ടം പൊക്കാളം ശിവക്ഷേത്രം, ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഹാള്‍, ചേരാനല്ലൂര്‍ വിഷ്ണുപുരം ക്ഷേത്രം, കലൂര്‍ പുന്നയ്ക്കല്‍ ശ്രീശങ്കര സ്ക്കൂള് എന്നിവിടങ്ങളിലാണ് പ്രധാനപരിപാടികള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: