വാഷിങ്ങ്ടണ്‍. യു.എസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ഇത്തവണ ജനുവരി 21ന് ആയിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഭരണഘടനാപരമായി സത്യപ്രതിജ്ഞാ ചടങ്ങ് നടക്കേണ്ട ജനുവരി 20 ഞായറാഴ്ചയായതിനാലാണ് തൊട്ടടുത്ത ദിവസത്തേക്ക് ചടങ്ങ് മാറ്റിയത്.
യുഎസ് ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദിവസം മാറ്റുന്നത്. ഏഴു തവണയും ഞായറാഴ്ചയായതിനാലായിരുന്നു തീയതി മാറ്റിയത്. റൊണാള്‍ഡ് റീഗന് പ്രസിഡന്റായി രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു അവസാനമായി പതിവു തീയതി മാറി സത്യപ്രതിജ്ഞ നടന്നത്.
സത്യപ്രതിജ്ഞ ചടങ്ങിനായുള്ള പ്രത്യേക വെബ്സൈറ്റും ഫേസ്ബുക്ക് പേജും തയാറായതായി സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: