അങ്കമാലി : ശ്രീനാരായണ ഗുരുദേവനെയും ശ്രീകൃഷ്ണദേവനെയും നിന്ദിച്ച് പ്രസ്താവനകള്‍ നടത്തുന്ന ഭരണ കക്ഷിയില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് ജനപ്രതിനിധികളാകുനുള്ള പ്രാഥാമിക യോഗ്യതപോലുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. അങ്കമാലിയില്‍ നടക്കുന്ന ഗീതാ സംഗമത്തോടനുബന്ധിച്ച് നടന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. ഹിന്ദുക്കളോട് പുലര്‍ത്തുന്ന അവഹേളനപരമായ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എം.എ. ബ്രഹ്മരാജ്, ആര്. ചന്ദ്രന്‍പിള്ള, പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍, എം.കെ. പുരുഷോത്തമന്, കെ.ജി. പത്മാവതി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ നാലിനാണ് അങ്കമാലിയില്‍ ഗീതാ സംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: